നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു
അരിക്കുളം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും റെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നമ്പിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു.
നടുവണ്ണൂർ: അരിക്കുളം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനുംറെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു. കൈതവയൽ ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച നമ്പിദിന സ്നേഹ സന്ദേശ റാലി കുരുടി മുക്കിൽ സമാപിച്ചു.
മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് ടി ഇബ്രാഹിം കുട്ടി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം റെയ്ഞ്ച് പ്രസിഡണ്ട് പി കെ അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. തൻസീർദാരിമി കാവുന്തറ നമ്പിദിന പ്രഭാഷണം നടത്തി. റഷീദ് പിലാച്ചേരി,ഇ കെ അഹമ്മദ് മൗലവി, അസീസ് എലങ്കമൽ ,ആ വള മുഹമ്മത് എന്നിവർ സംസാരിച്ചു.

