headerlogo
cultural

അഭിലാഷ് പുത്തഞ്ചേരി തൂഫാൻ സൈക്കിൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തി

തിരുവനന്തപുരം വരെ ലഹരിവിരുദ്ധ സന്ദേശവുമായി തൂഫാൻ സൈക്കിൾ യാത്ര നടത്തി തിരിച്ചെത്തിയ അഭിലാഷ് പത്തഞ്ചേരിക്ക് നാടിന്റെ ആദരവ്

 അഭിലാഷ് പുത്തഞ്ചേരി തൂഫാൻ സൈക്കിൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തി
avatar image

NDR news

31 Aug 2026 09:19 PM

ഉള്ളിയേരി :പുത്തഞ്ചേരിമുതൽ തിരുവനന്തരപുരം വരെ ലഹരി വിരുദ്ധ സന്ദേശമായി തൂഫാൻ സൈക്കിൾ യാത്ര നടത്തി തിരിച്ചെത്തിയ അധ്യാപകനും സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരിക്ക് ജന്മനാട് സ്വീകരണം നൽകി.നാടിൻ്റെ സമാധാനവും, യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി എന്ന മാരക വിപത്തിനെ തുടച്ചു നീക്കാനായി

      കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് എന്ന പദ്ധതിയെ പിന്തുണച്ചു കൊണ്ടാണ് അദ്ദേഹം സൈക്കിൾ യാത്ര നടത്തിയത്. കോഴിക്കോട് ,മലപ്പുറം, തൃശൂർ, എറണാകുളം ,ആലപ്പുഴ ,കൊല്ലം എന്നീ ജില്ലകളിലൂടെ കടന്നുപോയ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് ബാലുശ്ശേരി എം. എൽ.എ . വി ടി . സൂരജാണ് . അദ്ദേഹത്തിന്റെ സൈക്കിൾ യാത്ര സ്പോൺസർ ചെയ്തത് ദുബായ് ആസ്ഥാനമായുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയായ ബ്ലൂമാർട്ട് ആയിരുന്നു.

       പുത്തഞ്ചേരി പുഴയോരത്ത് ചേർന്ന സ്വീകരണ പരിപാടിയിൽ സുരേന്ദ്രൻ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു. മഹേഷ് പാണ്ടിക്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അജിത സി. ഹാരാർപ്പണം നടത്തി. വടക്കയിൽ സുധൻ , രഞ്ജിത്ത് കേളൻക്കണ്ടി എന്നിവർ പ്രസംഗിച്ചു.തിരൂർ കൽപകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര അദ്ധ്യാപകനാണ് അഭിലാഷ്.

NDR news
31 Aug 2026 09:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents