headerlogo
cultural

സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ അതുല്യനായ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങൾ : മന്ത്രി എൻ ഷംസുദ്ദീൻ

നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

 സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ അതുല്യനായ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങൾ : മന്ത്രി എൻ ഷംസുദ്ദീൻ
avatar image

NDR news

01 Sep 2026 08:25 AM

നടുവണ്ണൂർ : വ്യക്തിത്വ മഹിമ കൊണ്ട് എല്ലാവർക്കും സ്വീകാര്യനായ മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങളുടെ സ്മരണ നിലനിർത്താൻ ദേശീയ ഗവൺമെന്റ് സ്റ്റാമ്പ് പുറത്തിറക്കുകയും സംസ്ഥാന ഗവൺമെന്റ് ഒട്ടനവധി സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തു. മഞ്ചേരി ഗവൺമെന്റ് ആശുപത്രി ശിഹാബ് തങ്ങളുടെ സ്മാരകമായി ജനങ്ങൾക്ക് ആതുര സേവനം ചെയ്യുകയാണ്. ഒട്ടനവധി വീടുകൾ ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി പാവപ്പെട്ടവർക്കുവേണ്ടി നിർമ്മിച്ചു നൽകിയിട്ടുണ്ട്.

       സംസ്ഥാനത്തെ ജനകീയ സർക്കാരിന്റെ കീഴിൽ പൊതു വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ പാതയിലാണ്. മലബാർ മേഖലയിൽ പുതുതായി 120 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്. ചന്ദ്രിക ക്യാമ്പയിൻ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് മന്ത്രി നിർവഹിച്ചു.

       മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബാലുശ്ശേരി എംഎൽഎ വി.ടി. സൂരജ്, ജില്ലാ പഞ്ചായത്ത് മെമ്പർ റിമ കുന്നുമ്മൽ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞമ്മദ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ,മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത്, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ രാജീവൻ, ജസീറ വാവോളി, സാജിറ അനസ്, കെ, കെ സൗദ, ഹമീദ് നാട്ടിപറോൽ, ദിൽഷമക്കാട്ട്, എ പി ഷാജി,പി ലത്തീഫ്,ഇ പി ഖദീജ, കെ ടി കെ റഷീദ് എന്നിവർ സംസാരിച്ചു

NDR news
01 Sep 2026 08:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents