പി ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം നടത്തി
വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പി ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന ശ്രീ പി ദാമോദരൻ മാസ്റ്ററുടെ 24മത് അനുസ്മരണ പരിപാടി വായനശാലയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ എൻ ആലി ഉദ്ഘാടനം ചെയ്തു.
ശ്രീ മേലേടത്ത് മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ എൻ ശങ്കരൻ മാസ്റ്റർ അനുസ്മരണഭാഷണം നടത്തി. ശ്രീ എം സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീ ഒ എം ബാലൻ സ്വാഗതവും ശ്രീ എം ഗംഗാധരക്കുറുപ്പ് നന്ദിയും പറഞ്ഞു.

