മദർ തെരേസയുടെ 29-മത് അനുസ്മരണ സമ്മേളനം നടത്തി
കേരള ജനസമ്പർക്ക വേദി നടത്തിയ മദർ തെരേസയുടെ 29 മത് അനുസ്മരണ സമ്മേളനം എൻ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : നിസ്വാർത്ഥമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പത്മശ്രീയും ഭാരതരത്നവും ബ്രിട്ടീഷ് മെഡലുകളും തുടങ്ങി നോബൽ സമ്മാനം വരെയുള്ള ലോക അംഗീകാരങ്ങൾ കരസ്ഥമാക്കിയ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയും അഗതികളുടെ അമ്മയുമായ മദർ തെരേസയുടെ കേരള ജനസമ്പർക്ക വേദി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച 29ാമത് അനുസ്മരണ സമ്മേളനം പ്രസിഡന്റ് എൻ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കേരള ജനസമ്പർക്ക വേദി സ്റ്റേറ്റ് സെക്രട്ടറി പി അനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ റഹ്മാൻ രമേശ് അമ്പലക്കോത്ത് മുഖ്യപ്രഭാഷണം നടത്തി ജി ഗില്‍ബര്‍ട്ട്,ശങ്കരൻ നടുവണ്ണൂർ,മുഹമ്മദ് ഗയാംഷാ,പത്മനാഭൻ വേങ്ങേരി, എൻ പുഷ്പലത, കരീം പാലാഴി എന്നിവർ പ്രസംഗിച്ചു

