headerlogo
cultural

നിഖിലേഷ് നടുവണ്ണൂരിന്റെ പുസ്തകം "മേൽവിലാസമില്ലാത്ത പ്രേതം" പ്രകാശനം ചെയ്തു.

നിഖിലേഷ് നടുവണ്ണൂരിന്റെ പുസ്തകം "മേൽവിലാസമില്ലാത്ത പ്രേതം" ഡോ. സോമൻ കടലൂരിന് നല്കികൊണ്ട് നിരൂപകനായ സജയ് കെ വി പ്രകാശനം ചെയ്തു.

 നിഖിലേഷ് നടുവണ്ണൂരിന്റെ  പുസ്തകം
avatar image

NDR news

06 Sep 2026 06:50 PM

നടുവണ്ണൂർ: നിഖിലേഷ് നടുവണ്ണൂരിന്റെ ആദ്യ കവിതാ പുസ്തകമായ "മേൽവിലാസമില്ലാത്ത പ്രേതം" ഡോ. സോമൻ കടലൂരിന് നല്കികൊണ്ട് നിരൂപകനായ സജയ് കെ വി പ്രകാശനം ചെയ്തു.

.   സാധാരണ ക്കാരുടെയും മാറ്റിനിർത്തപ്പെട്ടവരുടെയും ചിത്രങ്ങളാണ് നിഖിലേഷിന്റെ കവിതയിലുള്ളതെന്ന് അധ്യാപകനും നിരൂപകനുമായ സജയ് കെ വി പറഞ്ഞു. കവിതയും കവിയുംആകാശത്തിലെ നക്ഷത്രങ്ങളാണന്നും ഇരുട്ടിൽ വെളിച്ചം വിതറുന്ന നക്ഷത്രമാണ് നിഖിലേഷിന്റെ കവിതകളെന്നും ഡോ. സോമൻ കടലൂർ പറഞ്ഞു.

.     73 കൊച്ചു കവിതകൾ അടങ്ങിയ മേൽവിലാസമില്ലാത്ത പ്രേതം എന്ന പുസ്തകത്തെഡോ.പി രമേശൻ പരിചയപ്പെടുത്തി. ഏതാനും കവിതകൾ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.

.    നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷം വഹിച്ച ചടങ്ങിൽ വെച്ച് മുതിർന്ന അധ്യാപകരായ ഇ സി വാസുദേവൻ മാസ്റ്റർ, ദേവി ഇല്ലത്ത് എന്നിവരെ ആദരിച്ചു.

.   ചടങ്ങിൽ കെ കെ മൊയ്തീൻ കോയ, ടിപി ദാമോദരൻ മാസ്റ്റർ, സുരേഷ് വാഴോത്ത്, എൻ ആലി, ആനന്ദൻ മാസ്റ്റർ ,വിജയൻ മാസ്റ്റർ ,ഇബ്രാഹിം മണോളി എന്നിവർ സംസാരിച്ചു.

NDR news
06 Sep 2026 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents