ഏകദിന അഭിനയ കളരി സംഘടിപ്പിച്ചു
വേളൂർ ജി എം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്ന ഏകദിന അഭിനയകളരിക്ക് എം എം രാഗേഷ് രമ്യ രാഗേഷ് എന്നിവർ നേതൃത്വം നൽകി
അത്തോളി :വേളൂര്‍ ഗവ..എം.യു.പി സ്‌കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി "കളിയാടാം ഏകദിന അഭിനയക്കളരി" സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകതയും അഭിനയശേഷിയും വളര്‍ത്തുന്നതിനും നാടക-അഭിനയ രംഗത്തെ അടിസ്ഥാനപരമായ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനുമായിരുന്നു പരിപാടി.
. എം. എം. രാഗേഷ്, ശ്രീമതി. രമ്യ രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.അഭിനയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍, ശരീരഭാഷ, മുഖഭാവങ്ങള്‍, ശബ്ദവിന്യാസം, സംഘപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. രസകരമായ വിവിധ അഭിനയപരിശീലനങ്ങളിലൂടെയും കളികളിലൂടെയും കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന രീതിയിലായിരുന്നു കളരിയുടെ അവതരണം.
. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബി സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ കെ.രാജു, നഷീദ, ഇ. ഷിബു, ടി.വി. ബല്‍രാജ്, വി. ലിജു, ബബീഷ് കുമാര്‍, സജിത നേതൃത്വം നല്‍കി.

