ഹിന്ദു ഐക്യവേദി നടുവണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി
ശ്രീകൃഷ്ണ വേഷത്തിൽ നായയെ അവതരിപ്പിച്ച് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന ആരോപണം; നടുവണ്ണൂരിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി
നടുവണ്ണൂര്‍: ഭഗവാന്‍ ശ്രീകൃഷ്ണനെയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെയും പരിഹസിക്കുന്ന രീതിയില്‍ നായയെ ശ്രീകൃഷ്ണ വേഷത്തില്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ നടുവണ്ണൂരില്‍ ഹിന്ദു ഐക്യവേദി നടുവണ്ണൂര്‍ ഘടകത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെ വൈ റ്റു കെ ഫ്ലോര്‍ മില്ലിന് മുന്നില്‍ നയന്‍സ് ടൈലറിങ് ഷോപ്പ് നടത്തുന്ന കാവുംതറ ആല്‍ത്തറ മുക്ക് ചെമ്പോട്ടുകണ്ടി (നയന്‍സ്) താമസിക്കും രാധ എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്
. ഇവര്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാന്‍ ഫേസ്ബുക്ക് വഴി പ്രചരണം നടത്തിയെന്നുമാണ് ഹിന്ദു ഐക്യവേദി നടുവണ്ണൂര്‍ ഘടകത്തിന്റെ ആരോപണം
. ഇത്തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

