രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വായന മത്സരം സംഘടിപ്പിക്കുന്നു.
നടുവണ്ണൂർ രാമണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല യുപി സ്കൂൾ വിദ്യാർത്ഥികൾക്കും വനിതകൾക്കുമാണ് പുസ്തക വായന മത്സരം നടത്തുന്നത്
നടുവണ്ണൂർ:രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല നടുവണ്ണൂർ യു.പി വിദ്യാർത്ഥികൾക്കും വനിതകൾക്കും വയനാ മത്സരം സംഘടിപ്പിക്കുന്നു.കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വായനാ മത്സരത്തിൻ്റെ ഭാഗമായാണിത്.
. .നവംബർ 15 ന് ഗ്രന്ഥശാലയിൽ വച്ചാണ് മത്സരം നടക്കുക.ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശിക്കുന്നപുസ്തകങ്ങൾ കേന്ദ്രീകരിച്ചും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയാണ് ഗ്രന്ഥശാല തലത്തിൽ ചോദ്യങ്ങൾ ഉണ്ടാവുക.വായനാ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളും വനിതകളും നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥശാലയുമായി ബന്ധപ്പെടുക.

