നടുവണ്ണൂർ എഎസ് കെ എസിൽ " ഒരുക്കം അഭിനയകളരി " തുടങ്ങി .
51ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടുവണ്ണൂർ എഎസ്കെ എസിൽ കുട്ടികൾക്കായി ഇന്ന് നാളെയുമായി അഭിനയക്കളരി നടത്തുന്നു.
നടുവണ്ണൂർ:നടുവണ്ണൂരിൻ്റെ സാംസ്കാരിക കേന്ദ്രമായ അച്യുതൻ സ്മാരക കലാസമിതി (എ.എസ്. കെ. എസ്. ) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "ഒരുക്കം അഭിനയക്കളരി" തുടങ്ങി. ഷനിത്ത് മാധവിക, നിധിൻ നാഥൻ ഒഞ്ചിയം എന്നി നാടക പ്രവർത്തകരുടെ ശിക്ഷണത്തിലാണ് എ.എസ്. കെ. എസ്. ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി അഭിനയ പരിശീലനം നടത്തുന്നത്. പരിശീലനത്തിൽ 22 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
. എ.എസ് കെ .എസ്സിന്റെ അമ്പത്തി ഒന്നാം വാർഷികത്തിൻറെ ഭാഗമായാണ് കുട്ടികൾക്കായി ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2026 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ ആണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

