headerlogo
cultural

അഷറഫ് മങ്ങര അനുസ്മരണം സെപ്റ്റംബർ 20ന്

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷറഫ് മങ്ങരയുടെ അനുസ്മരണം അഡ്വ.കെ പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും

 അഷറഫ് മങ്ങര അനുസ്മരണം സെപ്റ്റംബർ 20ന്
avatar image

NDR news

18 Sep 2026 12:35 PM

നടുവണ്ണൂർ : നടുവണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അഷറഫ് മങ്ങരയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി നടത്തുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, യുഡിഎഫ് ചെയർമാൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം രാഷ്ട്രീയ സംസ്കാരിക സാമൂഹിക രംഗത്ത് ശ്രദ്ധേയനായ വ്യക്തിയായിരുന്നു.

.   സെപ്റ്റംബർ 20 രാവിലെ 9 മണിക്ക് മങ്ങര മുക്കിൽ നടക്കുന്ന അനുസ്മരണ പരിപാടി ഡിസിസി പ്രസിഡണ്ടും എംഎൽഎയുമായ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് മുഖ്യ അതിഥി ആയിരിക്കും . ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു

NDR news
18 Sep 2026 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents