ഗുരുസ്മരണ : ജില്ലാതല ചിത്രരചന മത്സരം നടത്തുന്നു
ചിത്രകല അധ്യാപകൻ കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി എൽ പി,യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ജലഛായ ചിത്രരചന മത്സരം നടത്തുന്നു
നടുവണ്ണൂർ: പ്രശസ്ത ചിത്രകല അധ്യാപകനും ചമയ കലാകാരനും ആയിരുന്ന ശ്രീ കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം നടത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും ചേർന്നാണ് ഒക്ടോബർ നാലാം തീയതി ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത്.
. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് നടുവണ്ണൂർ ഗ്രീൻ പരസ ഓഡിറ്റോറിയത്തിൽ വച്ച് മത്സരം നടത്തുന്നത്. ഹൈസ്കൂൾ, യുപി, എൽപി വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരം ഓരോ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 25 നുള്ളിൽ പേര് നൽകേണ്ടതാണ് ( 9846537208 9846592805). ഓരോ മത്സരാർത്ഥിയും ജലച്ചായ ചിത്രത്തിനുള്ള സാധനങ്ങൾ കൊണ്ടുവരേണ്ടതാണ് . പേപ്പർ മാത്രം സംഘാടകസമിതി നൽകുന്നതാണ്. ഓരോ വിഭാഗങ്ങൾക്കും പ്രത്യേക വിഷയത്തിൽ ആയിരിക്കും മത്സരം. 11 മണിക്ക് ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് .

