ധാർമികതയിൽ ഊന്നിയുള്ളതാവണം സർക്കാത്മക സൃഷ്ടികൾ: കീർത്തന ബിനീഷ്
പേരാമ്പ്ര ഭേദവ്യാസ വിദ്യാപീഠത്തിന്റെ കലോത്സവം വിദ്യാലയ ശിശുവാടിക പ്രസിഡണ്ട് കീർത്തന ബിനീഷ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : പേരാമ്പ്ര വേദവ്യാസ വിദ്യാപീഠത്തിൻ്റെ കലോത്സവം വിദ്യാലയ ശിശുവാടിക പ്രസിഡൻ്റ് ശ്രീമതി കീർത്തന ബിനീഷ് ഉദ്ഘാടനം ചെയ്തു. സർഗ്ഗവാസനകൾ ചെറുപ്രായത്തിലെ പോഷിപ്പിക്കണമെന്നും കലാകാരൻമാർ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നവരാവണമെന്നും ശ്രീമതി കീർത്തന ബിനീഷ് പറയുകയുണ്ടായി.
വിദ്യാനികേതൻ ജില്ലാ അക്കാദമിക് പ്രമുഖ് ശ്രീ പി കെ പ്രമോദ് കുമാർ മുഖ്യ ഭാഷണം നടത്തി. ലഹരിയുടെയും ചില സാമൂഹ്യ മാധ്യമങ്ങളുടെയും കരാള ഹസ്തങ്ങളാൽ മായാലോകത്തു ഭ്രമിച്ചു നിൽക്കുന്ന യുവതലമുറയെ യഥാർത്ഥ മനുഷ്യരിലേക്കു നയിക്കാൻ സർഗ്ഗാത്മക വാസനകൾ പരിപോഷിപ്പിക്കണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
വിദ്യാലയ സമിതി സെക്രട്ടറി ശ്രീ കെ എം അമരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി ദീപ എൻ എസ്, കലോത്സവ പ്രമുഖ് ശ്രീമതി അംബിക ടീച്ചർ , ശ്രീമതി സിന്ദുജ ടീച്ചർ ,ശ്രീമതി വിജിത ടീച്ചർ ,ശ്രീമതി ജിഷ ടീച്ചർ എന്നിവർ സംസാരിച്ചു
Sept. 18 ,19 തിയ്യതികളിലായി ഗ്രൂപ്പിനങ്ങളൊഴികെയുള്ള ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . 150 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവം രണ്ടു വേദികളിലായാണ് നടക്കുന്നത്.

