headerlogo
cultural

മുൻമന്ത്രി ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി

കോയമ്പത്തൂരിൽ നടന്ന വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന സൽക്കാരത്തിനും വർഷങ്ങളായി വേർപിരിഞ്ഞു നില്ക്കുന്ന ഗണേഷ് കുമാറും ആദ്യ ഭാര്യ ഡോക്ടർ യാമിനി തങ്കച്ചിയും ഒരുമിച്ചു പങ്കെടുത്ത കുടുംബ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി

 മുൻമന്ത്രി ഗണേഷ് കുമാറിന്റെ  മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി
avatar image

NDR news

20 Sep 2026 04:55 PM

തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാറിന്റെ മൂത്ത മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി. തമിഴ്‌നാട് സ്വദേശിനിയായ മനീഷയാണ് വധു.തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ജെനീസ് റെസിഡൻസിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തുടർന്ന് തിരുവനന്തപുരത്ത് വെച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്ത വിപുലമായ വിവാഹ സത്കാരവും നടന്നു.

.       വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന ഗണേഷ് കുമാറും മുൻ ഭാര്യ ഡോ. യാമിനി തങ്കച്ചിയും മകന്റെ വിവാഹ ചടങ്ങുകളിൽ ഒന്നിച്ച് പങ്കെടുത്തതും ഒരുമിച്ചുള്ള കുടുംബ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

NDR news
20 Sep 2026 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents