headerlogo
cultural

കുന്നത്ത് അരിയൻ അനുസ്മരണം സെപ്റ്റംബർ 22ന് കരുവണ്ണൂരിൽ

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കുന്നത്ത് അരിയൻ അനുസ്മരണസമ്മേളനം സെപ്റ്റംബർ 22 രാവിലെ 9 മണിക്ക് വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്യും

 കുന്നത്ത് അരിയൻ അനുസ്മരണം സെപ്റ്റംബർ 22ന് കരുവണ്ണൂരിൽ
avatar image

NDR news

20 Sep 2026 10:37 PM

നടുവണ്ണൂർ: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കരുവണ്ണൂരിലെ കുന്നത്ത് അരിയന്റെ അനുസ്മരണവും മെഡിക്കൽ ക്യാമ്പും സെപ്റ്റംബർ 21, 22 തീയതികളിൽ നടക്കും.

.     സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരദിക്കുന്ന മെഡിക്കൽ ക്യാമ്പ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

    സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുവണ്ണൂർ കുന്നത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം വി. ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതാണ്. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നതാണന്ന് അനുസ്മരണ സമിതി ചെയർമാൻ മനോജ് അഴകത്ത് പറഞ്ഞു

NDR news
20 Sep 2026 10:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents