കുന്നത്ത് അരിയൻ അനുസ്മരണം നടത്തി
കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന കുന്നത്ത് അരിയൻ അനുസ്മരണം ബാലുശ്ശേരി എംഎൽഎ വിടി സൂരജ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ : സ്വാതന്ത്ര്യ സമര സേനാനിയും, മുൻ ഗ്രാമ പഞ്ചായത്ത് അംഗവും, കോൺഗ്രസ്സ് നേതാവുമായിരുന്ന കരുവണ്ണൂരിലെ കുന്നത്ത് അരിയന്റെ പതിന്നൊന്നാം ചരമവാർഷികം ആചരിച്ചു.
അനുസ്മരണ സമ്മേളനം ബാലുശ്ശേരി എം എൽ എ വി.ടി.സൂരജ് ഉദ്ഘാടനം ചെയ്തു. മനോജ് അഴകത്ത് അദ്ധ്യക്ഷം വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. രാജീവൻ , കാവിൽ പി.മാധവൻ, എ.പി.ഷാജി, ടി നിസാർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കൃഷ്ണദാസ്, സി മുഹമ്മദലി, കെ.പി സിദ്ദിഖ്, ശങ്കരൻ പുതുക്കുടി,എ സി ഉമ്മർ, ജബ്ബാർ ഹാജി, എ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തോട് അനു ബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജാ മുരളി ഉദ്ഘാടനം ചെയ്തു, ബഹു എംഎൽഎ വീ. ടി സൂരജിന് കോൺഗ്രസ് കമ്മിറ്റി വക ഹാരർപ്പണവും, ഉപഹാരവും നൽകി സ്വീകരിച്ചു.പഞ്ചായത്തിലെ മികച്ച കർഷകനായ ചാന്തോട്ട് കരുണാകരന് എം എൽ എ ഉപഹാരം നൽകി

