ശ്രീനാരായണ ഗുരുദർശനം ഇന്നും പ്രസക്തം : ബാലചന്ദ്രൻ പാറചോട്ടിൽ
ശ്രീനാരായണഗുരുദേവന്റെ തൊണ്ണൂറ്റിയൊമ്പതാം സമാധി ദിന വാർഷികത്തിൽ പേരാമ്പ്ര സൗഹൃദ വേദി സംഘടിപ്പിച്ച ചർച്ച സമ്മേളനം അധ്യാപക അവാർഡ് ജേതാവായ ബാലചന്ദ്രൻ പറിച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര :വിശ്വമാനവികതയുടെയും ഏക ലോകത്തിന്റെയും സന്ദേശം ലോകത്തിന് നല്കിയ ശ്രീ നാരായണ ഗുരുദേവന്റെ ദർശനം ഇന്നും പ്രസക്തമാണെന്ന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഭാരത് സ്കൗട് ആന്റ് ഗൈഡ്സിന്റെ മുൻ കമ്മീഷണറുമായിരുന്ന ബാലചന്ദ്രൻ പാറച്ചോട്ടിൽ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റിയൊമ്പതാം സമാധിദിന വാർഷികത്തിൽ പേരാമ്പ്ര സഹൃദയ വേദി സംഘടിപ്പച്ച ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. പ്രസിഡണ്ട് എരവട്ടൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.സി.ബാബു, എൻ.ഹരിദാസ്, മുരളീധരൻ സെൻസി ,കെ.കെ.പ്രേമൻ, എ.സി.മുരളീധരൻ, കെ.പി.ആലിക്കുട്ടി, ഗംഗാധരൻ കൂത്താളി, അഷറഫ് കല്ലോട്, അനിൽകുമാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു

