headerlogo
cultural

ഓ എം ഗോവിന്ദൻകുട്ടി നായർ ചരമദിനം ആചരിച്ചു.

നടുവണ്ണൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന ഒ എം ഗോവിന്ദൻ കുട്ടി നായരുടെ ചരമദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

 ഓ എം ഗോവിന്ദൻകുട്ടി നായർ  ചരമദിനം ആചരിച്ചു.
avatar image

NDR news

24 Sep 2026 05:49 PM

നടുവണ്ണൂർ:  നടുവണ്ണൂരിലെ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹിയും ആയിരുന്ന ഒ എം ഗോവിന്ദൻകുട്ടി നായരുടെ  ചരമദിനം ആചരിച്ചു.

.     നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് ഓഎംജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. നടുവണ്ണൂരിൻറെ പ്രാദേശിക വികസനത്തിൽ മുഖ്യ പങ്കുവഹിച്ച ഗോവിന്ദൻകുട്ടി നായർ 22 വർഷത്തോളം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നു. വാകയാട് ഹയർ സെക്കണ്ടറി സ്ക്കൂൾ തുടക്കം മുതൽ മാനേജ്‌മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എന്ന നിലയിലും ഭാരവാഹി എന്ന നിലയിലും പ്രവർത്തിച്ച ഒ എം ജിക്ക് നടുവണ്ണൂർ  ഗവ:ഹയർ സെക്കണ്ടി റിസ്കൂൾ സ്ഥാപിക്കുന്നതിലും സുപ്രധാന പങ്കുണ്ട്. ഗവൺമെൻറ് സ്കൂൾ സ്പോൺസറിങ്ങ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം  ഹോമിയോഡിസ്പൻസറി, പ്രൈമറി ഹെൽത്ത് സെൻ്റർ, ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം തുടങ്ങി നടുവണ്ണൂരിൻ്റെ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളിലെല്ലാം മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് .നടുവണ്ണൂരിലെ മതസൗഹാർദ്ദ വേദിയിൽ നിത്യ സാന്നിധ്യമായിരുന്ന ഒ.എം ജിയുടെ പന്ത്രണ്ടാമത് ചരമവാർഷികം ആണ് ആചരിച്ചത്.

.      കോൺഗ്രസ് നേതാക്കളായ കെ. രാജീവൻ എ. പി. ഷാജി , ഷൈജ മുരളി, ഷബീർ നെടുങ്കണ്ടി, മനോജ്‌ അഴകത്ത് പികെ മുഹമ്മദലി, എം. കെ. ബാബു, സത്യൻ കുളിയാപ്പയിൽ, ഓ എം കൃഷ്ണ കുമാർ, ഉണ്ണി കൃഷ്ണൻ തൊണ്ടിക്കൽ അപ്പു നായർ ഗോവിന്ദൻകുട്ടി നായർ,, രാമചന്ദ്രൻ പരപ്പിൽ, കെ. പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

NDR news
24 Sep 2026 05:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents