പ്രജിത്ത് നടുവണ്ണൂരിന് അസ്മ ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം
അസ്മ ഷോർട്ട് ഫിലിം മത്സരത്തിൽ കവർ സോങ്ങിലെ മികച്ച അഭിനയത്തിനാണ് പ്രജിത്ത് നടുവണ്ണൂരിന് പുരസ്കാരം ലഭിച്ചത്
നടുവണ്ണൂർ:തിരുവനന്തപുരത്ത് വെച്ച് നടന്ന അസ്മാ( എ എസ് എം എ)ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് പ്രജിത്ത് നടുവണ്ണൂരിന് ലഭിച്ചു. ഓമനേ എന്ന് തുടങ്ങുന്ന കവർ സോങ്ങിലെ അഭിനയമാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഒക്ടോബർ അവസാനവാരത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രജിത്തിന് പുരസ്കാരം നല്കുന്നതാണ്
. .നടനും സംവിധായകനും നിർമ്മാതാവുമായ പ്രജിത്ത് സംവിധാനം ചെയ്ത ആശ,ചങ്ങാത്തം ആൽബങ്ങൾ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സങ്കടങ്ങൾ പ്രമേയമാക്കിയുള്ള ആൽബമായ "ആശ "യും അഗതികളുടെ ജീവിതം പ്രമേയമാക്കിയുള്ള "ചങ്ങാത്തവും" ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

