സെപ്റ്റംബർ 23 ആംഗ്യ ഭാഷാ ദിനമായി ആചരിച്ചു
കോഴിക്കോട് ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആംഗ്യ ഭാഷാ ദിനമായ ഇന്നലെ "സൈൻ അപ്പ്" ക്യാമ്പയിൻ നടത്തി
കോഴിക്കോട്: വാക്കുകൾക്കതീതമായി വിരൽത്തുമ്പുകളിലൂടെ ആശയങ്ങൾ കൈമാറുന്ന ഒരു ലോകം... എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വപൂർണ്ണമായ സമൂഹ സൃഷ്ടിക്ക് നമ്മുടെ പങ്കും പ്രധാനമാണ്.
. അടിസ്ഥാന ആംഗ്യഭാഷാ എല്ലാവരും പഠിച്ചെടുക്കുന്നത് പരസ്പര ആശയവിനിമയം കൂടുതൽ സുഗമമാക്കും. നമ്മുടെ പൊതു ഇടങ്ങളും സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളും എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ഇടങ്ങൾ ആയി മാറട്ടെ.
. ഈ ശ്രമത്തിലേക്കുള്ള നിർണ്ണായക ചുവടാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ‘സൈൻ അപ്പ്’ ക്യാംപയിൻ. ദിനേന ഓരോ വാക്ക് ആംഗ്യഭാഷയിൽ പരിചയപ്പെടുന്നതിനും പരിശീലിക്കുന്നതിനും ഇത് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
. കോഴിക്കോടിനെ കൂടുതൽ ഭിന്നശേഷി സൗഹൃദമായ ജില്ലയാക്കി മാറ്റുവാൻ വേണ്ടിയാണ് ഈ പദ്ധതി

