സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കണം
സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന് എൻ എച്ച് ആർ എ എഫ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് കോഴിക്കോട് ഇസ്ലാം യുത്ത് സെന്ററിൽ ചേർന്ന നാഷണൽ ഹ്യൂമൻ റൈറ്റ് ആന്റി കറക്ഷൻ ഫോഴ്സ് (എൻ എച്ച് ആർ എ സി എഫ് )ജില്ലാകമ്മറ്റി അവശ്യപെട്ടു.
. ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരുട ജീവന് ഒരു വില പോലും കൽപ്പിക്കാതെയും റോഡ് അരികിലൂടെ യാത്ര ചെയ്യുന്ന കാൽ നട യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലാണ് ബസുകൾ അമിത വേഗതയിൽ ചീറി പായുന്നത്.അത്തരം ബസ്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അവശ്യപെട്ടു ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൊടുത്ത പരാതിയിൽ മറുപടി ലഭിച്ചിരിക്കുകയാണ്.
. കൂടാതെ കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ സായാഹ്ന സന്ധികളിൽ കോളേജ് സ്കൂൾ വിദ്യാർത്ഥികളുടെ ഒരു പ്രണയ കേന്ദ്രമായി പാർക്ക് മാറിയിരിക്കയാണ് എത്രയും പെട്ടന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ നാഷണൽ ഹ്യൂമൻ റൈറ്റ് ആന്റി കറക്ഷൻ ഫോഴ്സ് അവശ്യപെട്ട ജില്ല പ്രസിഡന്റ് റീജ എം പി ആദ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറിയേറ്റ് അംഗം ശങ്കരൻ നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.പ്രതീഷ് വേദിക. സുരേഷ് കുമാർ. എൻ പുഷ്പ ലത തങ്കം പറമ്പിൽ. സുരേഷ് ബാബു. പ്രതീപ് കുമാർ സം വേദിക എന്നിവർ സംസാരിച്ചു

