headerlogo
cultural

അനുസ്മരണ ചടങ്ങും വീടിന്റെ താക്കോൽദാന കർമ്മവും നടത്തി

കിഴിക്കോട്ട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമവും പുനരുദ്ധാരണം പൂർത്തീകരിച്ച് വീടിന്റെ താക്കോൽദാനകർമ്മവും നടത്തി

 അനുസ്മരണ ചടങ്ങും വീടിന്റെ താക്കോൽദാന കർമ്മവും നടത്തി
avatar image

NDR news

26 Sep 2026 07:06 AM

നടുവണ്ണൂർ: മുസ്ലിം ലീഗ് കിഴിക്കോട്ട് ശാഖ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തോട്ടത്തിൽ വീരാൻ സാഹിബ് സ്മാരക റിലീഫ് സെൽ ഒരു നിർദ്ധന കുടുംബത്തിന്റെ വീട് പുനരുദ്ധാരണം ഏറ്റെടുത്ത് പൂർത്തീകരിച്ചു. ഈ വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങും മൺമറഞ്ഞുപോയ പൂർവ്വകാല നേതാക്കളായ പാറക്കൽ സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ തങ്ങൾ, തോട്ടത്തിൽ ബീരാൻ സാഹിബ് എന്നിവരുടെ അനുസ്മരണവും നടത്തി.

.      നടുവണ്ണൂരിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനം വഹിച്ച പാറക്കൽ സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ തങ്ങൾ മത,രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞ നിന്ന വ്യക്തിത്വമായിരുന്നു.

.      നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം, ദീർഘകാലം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, കിഴക്കോട്ട് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച തോട്ടത്തിൽ വീരാൻ സാഹിബ് മത,രാഷ്ട്രീയ, സംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

.      കുടുംബ സംഗമവും അനുസ്മരണ ചടങ്ങും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കിഴക്കോട്ട് ശാഖ പ്രസിഡന്റ് തമന്ന ഉമ്മർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ വീടിന്റെ താക്കോൽദാന കർമ്മം നടത്തി. 

.      ഇബ്രാഹിം മാസ്റ്റർ മണോളി ( വൈസ് പ്രസിഡന്റ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി), ഫാത്തിമ ഷാനവാസ് ( വൈസ് പ്രസിഡണ്ട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ), റീമ കുന്നുമ്മൽ ( വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കോഴിക്കോട് ജില്ലാ പഞ്ചായത്ത്), സാജിറ അനസ് ( ചെയർപേഴ്സൺ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ), കെ കെ സൗദ ( വാർഡ് മെമ്പർ ), മുഹമ്മദലി ചാത്തോത്ത് ( വാർഡ് മെമ്പർ ) ഹംസ കൊയിലാണ്ടി ( കെഎംസിസി കുവൈറ്റ് ), സിദ്ദിഖ് പാറക്കൽമീത്തൽ ( ജനറൽ സെക്രട്ടറി യൂത്ത് ലീഗ് കിഴക്കോട്ട് ) എന്നിവർ പ്രസംഗിച്ചു.സയ്യിദ് ഷിഹാബ് തങ്ങൾ ചെറായി സ്വാഗതവും ഹുസൈൻകുട്ടി തൊടത്തിയേടുത്ത് നന്ദിയും പറഞ്ഞു.

NDR news
26 Sep 2026 07:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents