എടച്ചേരി കൈപ്പുറത്ത് ബാവ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം
കുരുടിമുക്കിലെ പഴയകാല വ്യാപാരിയും പൊതു സമ്മതനുമായിരുന്ന എടച്ചേരി കൈപ്പുറത്ത് ബാവ ഹാജിയുടെ നിര്യാണത്തിൽ കുരുടിമുക്കിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു
കാരയാട് - കുരുടി മുക്ക് : കുരുടിമുക്കിലെ പഴയകാല പലചരക്ക് വ്യാപാരിയും പൊതു സമ്മതനു മായിരുന്ന എടച്ചേരി കൈപ്പുറത്ത് ബാവ ഹാജിയുടെ നിര്യാണത്തിൽ കുരുടിമുക്കിലെ വ്യാപാരി സംഘടനകളും പ്രദേശത്തെ പൗരാവലിയും ചേർന്ന് മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
. കെ. എം ഇബ്രാഹീമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുറഹ്‌മാൻ മലയിൽ സ്വാഗതം പറഞ്ഞു.വി.എം ഉണ്ണി, ശ്രീകുമാർ, രാജൻ മാസ്റ്റർ, ബിന്ദു എൻ.പി ( 14 -ാം വാർഡ് മെമ്പർ),ആവള മുഹമ്മദ്,രാഘവൻ കോറോത്ത്, ബാബു. വി.പി,റിയാസ് ഊട്ടേരി,ശ്രീധരൻ കണ്ണമ്പത്ത്, കുഞ്ഞിരാമൻ കിടാവ്, ജലിൽ മാസ്റ്റർ ( പള്ളിക്കാമ്പത്ത്), മുഹമ്മദ് പാലോട്ട് മുതലായവർ സംസാരിച്ചു. അഷറഫ് കെ. എം നന്ദി പറഞ്ഞു.

