മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലിമഹോത്സവം
നവംബർ 21, 22 തീയതികളിൽ നടക്കുന്ന ഏകാദശി താലപ്പൊലിമഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു.
ഉള്ള്യേരി:ഉള്ള്യേരി മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിലെഏകാദശി താലപ്പൊലിമഹോത്സവം നവംബർ 21,22 തിയ്യതികളിൽ നടക്കും . ഏകാദശി താലപ്പൊലി മഹോത്സവ നടത്തിപ്പിന് വേണ്ടി ക്ഷേത്ര പരിസരത്ത് ജനറൽ ബോഡി യോഗം ചേർന്നു. 51 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രാജീവൻ പാറപ്പുറത്ത്ചെയർമാൻ, സദാനന്ദൻ നമ്പിയാട്ടിൽ വൈസ് ചെയർമാൻ, നിധീഷ് നമ്പിയാട്ടിൽ കൺവീനർ, അശോകൻ എടക്കാട്ട് മീത്തൽ ജോ: കൺവീനർ,ഷൈജു പറാട്ടാം പറമ്പത്ത് ട്രഷറർഎന്നിവരെതിരഞ്ഞെടുത്തു.

