ആർ കെ രവിവർമ്മ 10ാം അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും
ആർ കെ രവിവർമ്മ 10ാം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്കാര സമർപ്പണവും നാളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര :ഭാഷാശ്രീ മുൻമുഖ്യ പത്രാധിപർആർ.കെ. രവിവർമ 10-ാം അനുസ്‌മരണവുംസംസ്ഥാന സാഹിത്യ പുരസ്കാര സമർപ്പണവും 2026 സെപ്‌തംബർ 28 തിങ്കൾ 3 PM കെ.പി. കേശവമേനോൻ ഹാൾ കോഴിക്കോട് വച്ച്ശ്രീ. രമേശ് ചെന്നിത്തല (ബഹു. ആഭ്യന്തര മന്ത്രി, കേരളം)ഉദ്ഘാടനം ചെയ്യും.
. ശ്രീ. വി. കെ വസന്തകുമാർ വൈജയന്തിപുരം (പത്രാധിപസമതി ഭാഷാശ്രീ) അധ്യക്ഷം വഹിക്കും. ശ്രീ.എൻ. സുബ്രഹ്‌മണ്യൻ (കെ.പി.സി.സി രാഷ്ട്രിയ കാര്യസമിതി അംഗം) മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ശ്രീ.പരീദ് കണ്ണങ്കണ്ടി മുഖ്യാതിഥിയാകും
. ശ്രീ ചന്ദ്രകുമാർ നായനാർ എഴുതിയ സാമൂതിരിയും കുഞ്ഞാലി മരക്കാരും പരീദ്ക്കയും എന്ന കോഴിക്കോടിൻ്റെ ചരിത്ര പുസ്‌തകവും മന്ത്രി പ്രകാശനം ചെയ്യും.ബഹു.രമേശ് ചെന്നിത്തല ആദ്യന്തര വകുപ്പ് മന്ത്രി ഭാഷാശ്രീയുടെ ആദരം ഏറ്റുവാങ്ങും
. ശ്രീ. എൻ. സുബ്രഹ്മണ്യൻ (കോഴിക്കോട് ),ഡോ. ജോൺസൻ ജോസഫ് (എറണാകുളം) ,ഡോ. സുഷമ എസ്. ചിറക്കര (കൊല്ലം ) ,ശ്രീ. ശങ്കരൻ നടുവണ്ണൂർ (കോഴിക്കോട് ) എന്നിവർക്കും
. ബാലസാഹിത്യവിഭാഗത്തിൽ: (ബാലശാസ്ത്ര നോവൽ) നരഭോജിയായ വാൽനക്ഷത്രം ശ്രീ.സുഭാഷ് ആറ്റുവാശ്ശേരി (കൊല്ലം ) , (ബാലകവിത)റിഥം ഓഫ് സോൾ ശ്രീമതി. എം.പി. റഹ്മ സൂപ്പി (കോഴിക്കോട് (ബാലകഥ) തോമൻകുട്ടി എന്ന പശുമ്പാ ശ്രീ. ടോണി എം. ആൻറണി (തൃശൂർ)
. സാഹിത്യവിഭാഗത്തിൽ : (കഥ)മുഖങ്ങൾ ശ്രീ, വിജയൻ ചെറുവറ്റ (കോഴിക്കോട് )(ചെറുകഥ)ആത്മബന്ധനം,ശ്രീ കൃഷ്‌ണൻ കാനാല (കോഴിക്കോട് ), (കവിത )അതിരുകൾ വികൃതികൾ ശ്രീ. രത്നകുമാർ (വടകര ) , (നോവൽ )കള്ളനും തെയ്യവും ശ്രീ. ഷിജിത് പേരാമ്പ്ര (കോഴിക്കോട് )(പ്രാദേശികമായി ചരിത്രം) ശ്രീ കണ്ണമ്പാലരു മഹാഗണപതി-ഭഗവതി ക്ഷേത്ര ചരിതം ,ബ്രഹ്മശ്രീ കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ (കോഴിക്കോട് )(ലേഖനം) കത്തുകളുടെ പുസ്‌തകം, ശ്രീമത്രി ഭാരതി രാമചന്ദ്രൻ (കോഴിക്കോട് ), (ഏറ്റവും നല്ല ഗാനരചയിതാവ് - ഭാഷാശ്രീ മ്യൂസിക്) ശ്രീ. സുരേന്ദ്രൻ പൈതോത്ത് (കോഴിക്കോട് )(മികച്ച കവി - കാവ്യസാഹിത്യം) ശ്രീ.സുരേഷ് കിടങ്ങൂർ(കോട്ടയം) എന്നിവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
. എഴുത്തുകാരൻ ശ്രീ ജോസഫ് പൂതക്കുഴി സ്വാഗതം പറയുന്ന ചടങ്ങിൽ, ശ്രീ ഐ. മൂസ്സ, ശ്രീ ദേവദാസ് പാലേരി, ശ്രീ അബ്‌ദുൾകരീം എൻ .എ, സഹദേവൻ മൂലാട്, സദൻ കൽപ്പത്തൂർ തുടങ്ങിയവർ അനുസ്‌മരണപ്രഭാഷണം നടത്തും. ശ്രീ രതീഷ് .ഇ .നായർ നന്ദി പറയും

