കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റി പ്രതിഭകളെ അനുമോദിച്ചു.
കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റി നടത്തുന്ന അനുമോദന ചടങ്ങ് ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു എൻഎം എംഎസ് ,യുഎസ് എസ്, എൽ എസ് എസ് വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ മികച്ച നടനുള്ള അവാർഡ് നേടിയ പ്രജിത്ത് നടുവണ്ണൂർ, പ്രശസ്ത കവി നിഖിലേഷ് നടുവണ്ണൂർ, സംസ്ഥാന പോലീസ് മെഡൽ നേടിയ സ്വപ്നേഷ്, നീറ്റ് പരീക്ഷയിലൂടെ എംബിബിഎസ് അഡ്മിഷൻ കിട്ടിയ മുന്നസ് ജഹാൻ, ഡോക്ടറേറ്റ് നേടിയ മഞ്ജു വരുൺ, സബ്ജൂനിയർ വോളിബോൾ കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ ശ്രേയ ലതീഷ്, കോഴിക്കോട് ജില്ല ഫുട്ബോൾ പ്രീമിയർ ലീഗിലേക്ക് സെലക്ഷൻ കിട്ടിയ നടുവണ്ണൂർ സ്പോർട്സ് അക്കാഡമിയിലെ കായിക താരങ്ങൾ എന്നിവരെ ചടങ്ങിൽ വെച്ച് പ്രത്യേകം അനുമോദിച്ചു. അനുമോദന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
. നടുവണ്ണൂർ ജവാൻ ഷൈജു സ്റ്റോപ്പിനടുത്ത് കരുണാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളിഅധ്യക്ഷം വഹിച്ചു. കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ പി ഷാജി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് ചീടത്തിൽ,സജീവൻ മക്കാട്ട്, മനോജ് അഴകത്ത്, സത്യനാഥൻ മാസ്റ്റർ, കെ സി കോയ, രാമചന്ദ്രൻ പരപ്പിൽ, ടി ആർ ഗിരീശൻ, പ്രസാദ് വിപി,അഷറഫ് കെ സി എന്നിവർ സംസാരിച്ചു.

