headerlogo
cultural

ഇന്ന് ലോക ഹൃദയ ദിനം

സെപ്റ്റംബർ 29 ലോകഹൃദയ ദിനമായിട്ട് ആഘോഷിക്കുന്നു

 ഇന്ന് ലോക ഹൃദയ ദിനം
avatar image

NDR news

29 Sep 2026 10:48 AM

നടുവണ്ണൂർ: സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആഘോഷിക്കുന്നു.ഹൃദ്രോഗങ്ങളും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ തടയുക, ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്.

.        ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയത്തിൻ്റെ പ്രവർത്തനം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ നിലച്ച് പോവുക, അല്ലെങ്കിൽ പ്രവർത്തന ക്ഷമത അപ്രതീക്ഷിതമായി കുറഞ്ഞ് പോവുക എന്നിവയാണ് പ്രധാനമായും സംഭവിക്കുന്നത്.

.      നിയന്ത്രിച്ച് നിർത്താത്ത പ്രമേഹം, മാനസിക സമ്മർദം, ഉറക്കക്കുറവ്, അലസമായ ജീവിതശൈലി, അമിതമായ രക്തസമ്മർദം, നിയന്ത്രിച്ച് നിർത്താത്ത കൊളസ്ട്രോൾ, പുകവലി, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ ഹൃദയാഘാതത്തിന് വഴിയൊരുക്കും. തൊഴിൽ പരമായും മറ്റുമുള്ള അമിതമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവും, വ്യായാമക്കുറവുമെല്ലാം ചെറുപ്പക്കാരിൽ ഹൃദയാ ഘാതത്തിനുള്ള പ്രധാന കാരണമാണ്.

NDR news
29 Sep 2026 10:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents