ഇന്ദിരാജി സോഷ്യൽ കൾച്ചർ ഫോറം നേതൃസംഗമം നടന്നു
ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച അധികാരം നിലനിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
. സംസ്ഥാന പ്രസിഡന്റ് നിസാർ പുനത്തിൽ അധ്യക്ഷത വഹിച്ചു കെപിസിസി. കെ രാമചന്ദ്രൻമാസ്റ്റർ യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ്. രാജീവൻ കൊളത്തൂർ, കാദിരി വക്കീൽ, സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ സക്രിയ പള്ളിക്കണ്ടി, ശങ്കരൻ നടുവണ്ണൂർ, രമേശ് അമ്പലക്കോത്ത് ,കെ എൻ എ അമീർ, എം പി രാമകൃഷ്ണൻ, എം എ കോയ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

