ആർ.കെ. രവിവർമ അനുസ്മരണവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു
ഭാഷാശ്രീ മുൻമുഖ്യ പത്രാധിപർആർ.കെ. രവിവർമ 10-ാം അനുസ്‌മരണവുംസംസ്ഥാന സാഹിത്യ പുരസ്‌കാര സമർപ്പണവും കോഴിക്കോട് വച്ച് ശ്രീ. കെ ജയന്ത് എം എൽ .എ . ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:ഭാഷാശ്രീ മുൻമുഖ്യ പത്രാധിപർആർ.കെ. രവിവർമ 10-ാം അനുസ്‌മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമർപ്പണവും കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വച്ച് ശ്രീ. കെ ജയന്ത് എം എൽ .എ ഉദ്ഘാടനം ചെയ്തു.
. ശ്രീ. വി. കെ വസന്തകുമാർ വൈജയന്തിപുരം (പത്രാധിപസമതി ഭാഷാശ്രീ) അധ്യക്ഷം വഹിച്ചു . ശ്രീ.പരീദ് കണ്ണങ്കണ്ടി , ശ്രീ.കെ.രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥികളായി. ശ്രീ ചന്ദ്രകുമാർ നായനാർ എഴുതിയ സാമൂതിരിയും കുഞ്ഞാലി മരക്കാരും പരീദ്ക്കയും എന്ന കോഴിക്കോടിൻ്റെ ചരിത്ര പുസ്‌തകം, ശ്രീ. ജോസഫ് പൂതക്കുഴിയുടെ കിരണം (കഥകൾ) ശ്രീ. കൃഷ്ണൻ കാനാലയുടെ ഒരു നീണ്ട കഥ പോലെ (കഥകൾ) എന്നിവയും പ്രകാശനം ചെയ്തു
. സമഗ്ര സംഭാവന വിഭാഗത്തിൽ ,ഡോ. ജോൺസൻ ജോസഫ് (എറണാകുളം) ,ഡോ. സുഷമ എസ്. ചിറക്കര (കൊല്ലം ) ,ശ്രീ. ശങ്കരൻ നടുവണ്ണൂർ (കോഴിക്കോട് ) എന്നിവർക്കും
. ബാലസാഹിത്യവിഭാഗത്തിൽ നരഭോജി യായ വാൽനക്ഷത്രം ശ്രീ.സുഭാഷ് ആറ്റുവാശ്ശേരി (കൊല്ലം ) , (ബാലകവിത)റിഥം ഓഫ് സോൾ ശ്രീമതി. എം.പി. റഹ്മ സൂപ്പി (കോഴിക്കോട് (ബാലകഥ) തോമൻകുട്ടി എന്ന പശുമ്പാ ശ്രീ. ടോണി എം. ആൻറണി (തൃശൂർ)
. സാഹിത്യവിഭാഗത്തിൽ (കഥ)മുഖങ്ങൾ ശ്രീ, വിജയൻ ചെറുവറ്റ (കോഴിക്കോട് )(ചെറുകഥ)ആത്മബന്ധനം,ശ്രീ കൃഷ്‌ണൻ കാനാല (കോഴിക്കോട് ), (കവിത )അതിരുകൾ വികൃതികൾ ശ്രീ. രത്നകുമാർ (വടകര ) , (നോവൽ )കള്ളനും തെയ്യവും ശ്രീ. ഷിജിത് പേരാമ്പ്ര (കോഴിക്കോട് )(പ്രാദേശികമായി ചരിത്രം) ശ്രീ കണ്ണമ്പാലരു മഹാഗണപതി-ഭഗവതി ക്ഷേത്ര ചരിതം ,ബ്രഹ്മശ്രീ കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ (കോഴിക്കോട് )(ലേഖനം) കത്തുകളുടെ പുസ്‌തകം, ശ്രീമത്രി ഭാരതി രാമചന്ദ്രൻ (കോഴിക്കോട് ), (ഏറ്റവും നല്ല ഗാനരചയിതാവ് - ഭാഷാശ്രീ മ്യൂസിക്) ശ്രീ. സുരേന്ദ്രൻ പൈതോത്ത്/ (കോഴിക്കോട് )(മികച്ച കവി - കാവ്യസാഹിത്യം) ശ്രീ.സുരേഷ് കിടങ്ങൂർ(കോട്ടയം) എന്നിവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ കെ. ജയന്ത് എം എൽ .എ സമ്മാനിച്ചു.
. എഴുത്തുകാരൻ ശ്രീ ജോസഫ് പൂതക്കുഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ, ശ്രീ ദേവദാസ് പാലേരി, ശങ്കരൻ നടുവണ്ണൂർ,ശ്രീ സഹദേവൻ മൂലാട്, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.സദൻ കൽപ്പത്തൂർ നന്ദി പറഞ്ഞു.

