headerlogo
cultural

കുടുംബസംഗമവും സിവി ഭാസ്കരൻ അനുസ്മരണവും നടത്തി

തോരായി 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമവും സി വി ഭാസ്കരൻ അനുസ്മരണവും വി.ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

 കുടുംബസംഗമവും സിവി ഭാസ്കരൻ അനുസ്മരണവും നടത്തി
avatar image

NDR news

05 Oct 2026 09:08 PM

അത്തോളി :തോരായി 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമവും സി വി ഭാസ്കരൻ അനുസ്മരണവും വി.ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിൽ മികവ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും മുതിർന്നകോൺഗ്രസുകാരെ ആദരിക്കുകയും ചെയ്തു.സ്വാഗതസംഘം ചെയർമാൻ മനോജ് കോട്ടേക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട്, ബ്ലോക്ക് പ്രസിഡണ്ട് വി.ബി വിജീഷ്, അജിത് കുമാർ കരുമണ്ടേരി, കെ.പി ഹരിദാസൻ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി.ജി ഷൈനിൽ, വി.ടി.കെ ഷിജു, സി.പി. ഷാജു എന്നിവർ പ്രസംഗിച്ചു. ഗിരീഷ് ത്രിവേണിയുടെ നേതൃത്വത്തിൽ കൂടെപ്പാടാം പരിപാടിയും നടന്നു.രാവിലെ സി.വി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി

NDR news
05 Oct 2026 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents