headerlogo
cultural

കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

നടുവണ്ണൂരിൽ സംഘടിപ്പിച്ച കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണ സമ്മേളനം ചിത്രകാരൻ സിഗ്‌നി ദേവരാജ് ഉദ്ഘാടനം ചെയ്തു.

 കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണവും  ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു
avatar image

NDR news

05 Oct 2026 07:07 AM

നടുവണ്ണൂർ: കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണചടങ്ങിന്റെ ഭാഗമായി നടുവണ്ണൂർ ഗ്രീൻ പരെസെ ഓഡിറ്റോറിയത്തിൽ എൽ പി , യുപി, എച്ച് എസ് തലം ചിത്രരചനാ മത്സരങ്ങൾ രാവിലെ 9 മണിക്ക് തുടങ്ങി 11 മണിക്ക് അവസാനിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്ക് ഉപഹാരങ്ങളും ക്യാഷ് പ്രൈസും നൽകി.

.          അനുസ്മരണ സമ്മേളനം ചിത്രകാരൻ സിഗ്നിദേവരാജ് ഉദ്ഘാടനം ചെയ്തു.ബാലചന്ദ്രൻ പാറച്ചോട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി മുഖ്യാതിഥിയായി. ചടങ്ങിൽ സുരേഷ് പാർവതിപുരം ,ടി എം ശശി, സാവിത്രിയന്തർജനം ,രാമചന്ദ്രൻ , സദാനന്ദൻ ഗോർണിക തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് കെ.കെ സുരേഷ്,ശശി പുത്തലത്ത്, രാജൻ കൂട്ടാലിട , ദാസൻ ബാലുശ്ശേരി ,ലിജീഷ് ശശി ,ആനന്ദൻ നല്ലൂക്കര ബാബു എന്നിവർ നേതൃത്വം നൽകി

NDR news
05 Oct 2026 07:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents