ശബരിമലയിൽ ഇനി മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാം
തുലാമാസ പൂജ മുതൽ ശബരിമലയിൽ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങി
കോടയം ; തുലാമാസ പൂജ മുതൽ സന്നിധാനത്തു കൂടുതൽ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി ശബരി ഗസ്റ്റ് ഹൗസിലെ പത്തു മുറികൾ ഉൾപ്പെടെ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം
. തുലാ മാസ പൂജയ്ക്കുള്ള ഓൺലൈൻ ബുക്കിംഗ് ഏഴാം തിയതി ആരംഭിക്കും . ശബരിമല സന്നിധാനത്ത് ഭക്തർക്ക് റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണ്ണമായും ഓൺലൈനാകുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്തു ഉപയോഗിക്കാം. നിലവിൽ 190 റൂമുകളായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി റൂമുകൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർദ്ധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനത്തെ തുടർന്നാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആക്കി ഉയർത്തിയത്. നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതൽ ഓൺലൈനായി പത്തു റൂമുകൾ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂമുകൾ ബുക്ക് ചെയ്യേണ്ടത്. ബുക്കിംഗിനിടയിൽ വെബ്സൈറ്റിലെ തിരക്ക് മൂലം ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും പണം അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ പരാതി അറിയിക്കാവുന്നതാണ്.
. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്ക് നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കുന്നതാണ്.

