headerlogo
cultural

വ്യോമസേനാ ദിനാഘോഷം പുത്തഞ്ചേരിയിൽ നടത്തി

94-മത് വ്യോമസേനാ ദിനാഘോഷം പുത്തഞ്ചേരി ജയ് ജവാൻ വാർ മെമ്മോറിയലിൽ വ്യോമസേന അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് നടത്തി .

 വ്യോമസേനാ ദിനാഘോഷം പുത്തഞ്ചേരിയിൽ  നടത്തി
avatar image

NDR news

09 Oct 2026 07:03 AM

നടുവണ്ണൂർ: 94 -മത് വ്യോമസേനാ ദിനാഘോഷം പുത്തഞ്ചേരി ജയ് ജവാന്‍ വാര്‍ മെമ്മോറിയലില്‍ നടത്തി. പരിപാടി എയര്‍ഫോഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്റര്‍ അംഗങ്ങളുടെയും,

.     അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. മുഖ്യ അഥിതിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ കെ. ദേശീയ പതാക ഉയര്‍ത്തി യുദ്ധ സ്മരാകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളും രാജ്യസുരക്ഷയില്‍ സായുധസേന വഹിക്കുന്ന നിര്‍ണായക പങ്കും വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യ അതിഥി വിശദീകരിച്ചു. വിദ്യാര്‍ഥികളില്‍ ആരോഗ്യ സംരക്ഷണവും, മൊബൈലിന്റെ ഉപയോഗവും എന്ന വിഷയത്തെ കുറിച്ച് അധ്യക്ഷന്‍ രജീഷ് പുത്തഞ്ചേരി സംസാരിച്ചു.

.     പാലോറ, കോക്കല്ലൂര്‍ ഹയർസെക്കൻഡറി സ്കൂളുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാർ, വാകയാട് ഹയർസെക്കൻഡറി സ്കൂളിലെ സ്‌കൗട്ട് ട്രൂപ്പ്, റേഞ്ചര്‍ ടീം, അധ്യാപകർ, പരമവീര്‍ ട്രെയിനിങ് അക്കാദമി ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ലിഷ കെ.ആര്‍ , വിനോദ്.പി , എം സതീഷ് കുമാര്‍ , സെജ്ന ചിറയില്‍, ഷംന കെ. കെ , സനൂപ് കൂട്ടാക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR news
09 Oct 2026 07:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents