headerlogo
cultural

അരിക്കുളത്ത് നവ്യാനുഭവമായി "പോഷൺ മാ 2026"

അരിക്കുളം ഗ്രാമപഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി അരിക്കുളം പഞ്ചായത്തിലെ 19 അംഗൻവാടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "പോഷൻ മാ 2026" പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി ഉദ്ഘാടനം ചെയ്തു

 അരിക്കുളത്ത് നവ്യാനുഭവമായി
avatar image

NDR news

09 Oct 2026 07:42 AM

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി അരിക്കുളം പഞ്ചായത്തിലെ 19 അംഗൻവാടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "പോഷൻ മാ 2026"പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി നിർവ്വഹിച്ചു.

.        വൈസ് പ്രസിഡണ്ട് ഏ.സി ബാലകൃഷണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എൻ.പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി.എം.ബഷീർമാസ്റ്റർ ,കെ.കെ. കമല,സീനത്ത് വടക്കയിൽ,പി.യം പത്മിനി,ജസീന പി.യം, പഞ്ചായത്ത് സെക്രട്ടറി ഇ.ഗീത ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ ജ്യോതി, സി ഡി എസ് ചെയർപേഴ്സൺ വിജില കെ.പി ,അസിസ്റ്റാന്റ് സെക്രട്ടറി ജിതേഷ് ബാബുഎന്നിവർ സംസാരിച്ചു. പത്തൊൻപത് അംഗൻവാടി കളുടെകീഴിൽ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ബേബി ഷോ വേറിട്ട അനുഭവമായി. പോഷക സംപുഷ്ടമായ വ്യത്യസ്ത രുചികളിലുള്ള തനത് രീതിയിൽ അംഗൻ വാടിയിലെ രക്ഷിതാക്കൾ തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം വൈവിധ്യമാർന്ന ഒരു പരിപാടിയായിരുന്നു. പഞ്ചായത്തിലെ മുഴുവൻ അംഗൻ വാടികളിൽ നിന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

NDR news
09 Oct 2026 07:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents