പറമ്പിൻനിരവത്ത് ദേശവിളക്ക് നവംബർ 27, 28 തീയതികളിൽ
പറമ്പിൻനിരവത്ത് അയ്യപ്പ ഭജനമഠം വാകയാട് ദേശവിളക്ക് നവംബർ 27, 28 തീയതികളിൽ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു.
വാകയാട് : പറമ്പിൻനിരവത്ത് അയ്യപ്പഭജനമഠം സമിതിയുടെ കീഴിൽ ഈ വർഷത്തെ 5-ാമത് വാകയാട് ദേശവിളക്ക് 2026 നവംബർ 27,28 തിയ്യതികളിൽ നടക്കുകയാണ്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സത്യൻ പി.എൻ. ജനറൽ കൺവീനർ, മധുകുമാർ രാരാരി ചെയർമാൻ, രാജൻ എ.സി. ഫിനാൻസ് കൺവീനർ എന്നിവരെ ഭാരവാഹികളായും, അപ്പുനായർ പി.എൻ, ഗോവിന്ദൻ പി.കെ., എം.എം. ഭാസ്കരൻ, നല്ലാളൻ പി.എൻ., ബാലൻ നായർ പി.എൻ., നാരായണൻ നായർ എം. എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. താലപ്പൊലി ഘോഷയാത്ര, അയപ്പ ഭജന, പ്രസാദ ഊട്ട് തുടങ്ങി വിപുലമായ പരിപാടികൾ നടത്തുന്നതാണ്.

