headerlogo
cultural

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നു .

നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താനാകും. ശബരിമല , മാളികപ്പുറം മേൽശാന്തി മാരെ നാളെ നറുക്കെടുക്കും

 തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നു .
avatar image

NDR news

17 Oct 2026 09:02 PM

പത്തനംതിട്ട :തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. തുലാം ഒന്നായ നാളെ രാവിലെ അ‌ഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം നടത്താനാവും.

       ശബരിമല, മാളികപ്പുറം പുതിയമേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും.പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസപൂജ നടക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഒക്ടോബർ 22ന് രാത്രി 10 മണിക്ക് തുലാമാസ പൂജകൾ പൂർത്തിയാക്കിയ ശേഷം നട അടയ്ക്കും.

.       ഒന്നര ലക്ഷം തീർത്ഥാടകരാണ് മൂന്ന് ദിവസത്തേക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. ഇതോടെ ഓൺലൈൻ ബുക്കിംഗ് നിറുത്തിവച്ചു. സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ ദർശനത്തിനെത്തും. ആദ്യ മൂന്നു ദിവസങ്ങളിലായി രണ്ടു ലക്ഷം തീർത്ഥാടകരെങ്കിലും സന്നിധാനത്ത് എത്തുമെന്നാണ് നിഗമനം. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗ് ആണ് നടക്കുന്നത്.

NDR news
17 Oct 2026 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents