എ എസ് കെ എസിൽ പ്രാദേശിക എഴുത്തുകാരുടെ സംഗമം
നടുവണ്ണൂരിലെ അച്യുതൻ സ്മാരക കലാസമിതിയുടെ (എ.എസ്.കെ.എസ്) വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു
നടുവണ്ണൂർ:നടുവണ്ണൂരിലെ സാംസ്കാരിക കേന്ദ്രമായ അച്യുതൻ സ്മാരക കലാസമിതിയുടെ (എ.എസ്.കെ.എസ്) 51-മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു.
. ഒക്ടോബർ 25 ന് ഞായറാഴ്ചവൈകീട്ട് 4 മണിക്ക് നടക്കുന്ന "സർഗ സംഗമം" പ്രശസ്ത എഴുത്തുകാരൻ അനസ് എംപി ഉദ്ഘാടനം ചെയ്യുന്നതാണ്.
. എ.എസ്.കെ.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന "സർഗ്ഗ സംഗമ " ത്തിൽ നിരവധി പ്രാദേശിക എഴുത്തുകാർ പങ്കെടുക്കും. നിരവധി പരിപാടികൾ ഉൾക്കൊള്ളുന്ന വാർഷികാഘോഷം ഡിസംബറിൽ അവസാനിക്കും

