സംഗീത ആൽബം പ്രകാശനം ചെയ്തു.
തൈക്കണ്ടി നാഗമുള്ള പറമ്പ് ശ്രീഭദ്രകാളി നാഗകാവിൽ കാവിലമ്മയെ കുറിച്ച് നിഷ കൃഷ്ണന്റെ സംഗീത ആൽബമാണ് പ്രകാശനം ചെയ്തത്.
വാകയാട് : തൈക്കണ്ടി നാഗമുള്ള പറമ്പ് ശ്രീ ഭദ്രകാളി നാഗക്കാവിൽ, കാവിലമ്മയെ കുറിച്ച് നാട്ടുകാരി നിഷ കൃഷ്ണൻ തൈക്കണ്ടി എഴുതിയ ഗാനത്തിന്റെ സംഗീത ആൽബം, എഴുത്തുകാരനും സംഗീത സംവിധായകനുമായ ദിനീഷ് വാകയാട് പ്രകാശനം ചെയ്ത്കൊണ്ട് കാവിലേക്ക് സമർപ്പിച്ചു. ഈ ഗാനം ചിട്ടപ്പെടുത്തിയതും അദ്ദേഹമാണ്. ഗാനം ആലപിച്ചത് ശ്രീലക്ഷ്മി ഡി. ആർ ആണ്. മൂവരേയും തൈക്കണ്ടിക്കാവ് ഭരണ സമിതി പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ മേഘനാദൻ അധ്യക്ഷത വഹിച്ചു. കാവ് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു. ഗണേശൻ, നിഷ കൃഷ്ണൻ, ദിനീഷ് വാകയാട്, ശ്രീലക്ഷ്മി ഡി.ആർ, ഷീബ. കെ.സി, കോയിമ്പത്ത് ബാലൻ എന്നിവർ സംസാരിച്ചു. കാവ് വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

