വിജയദശമി മഹോത്സവവും പഥസഞ്ചലനവും സംഘടിപ്പിച്ചു
ആർഎസ്എസ് സംഘം നന്മണ്ട മണ്ഡലം വിജയദശമിയുടെ ഭാഗമായി പദസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു
നന്മണ്ട :രാഷ്ട്രീയ സ്വയംസേവക സംഘം നന്മണ്ടമണ്ഡലംവിജയദശമി മഹോത്സവത്തിന്റെ ഭാഗമായിപഥസഞ്ചലനവും പൊതു പരിപാടിയും സംഘടിപ്പിച്ചു. പഥസഞ്ചലനം എഴുകുളം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. പൊതു പരിപാടിയിൽ പ്രമുഖ തന്ത്രിവര്യൻ ബ്രഹ്മശ്രീ പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉത്തര കേരളം പ്രാന്ത കാര്യകാരി സദസ്യൻ ശ്രീ ടി ശ്രീജിത്ത് ബൗദ്ധിക് നടത്തി. 101 -ാം വർഷത്തിലും നമുക്ക് ജാഗ്രത വേണമെന്നും ധർമ്മത്തെ സംരക്ഷിക്കാൻ കലിയുഗത്തിൽപിറവിയെടുത്ത അവതാരമാണ് സംഘ ശാഖകളെന്നും , പുതു തലമുറയെ മുന്നോട്ട് നയിക്കേണ്ടതും സംഘശാഖകളാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡൽ സഹകാര്യവാഹ് നിരഞ്ജൻ ദേവ് മാസ്റ്റർ പരിചയ ഭാഷണവും അഡ്വ.വി പി രാജേഷിന് രശീത് നല്കി കേസരി പ്രചാരമാസം ഉദ്ഘാടനവും നിർവ്വഹിച്ചു.

