പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം നടത്തി
പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രശസ്ത കവയിത്രി ആര്യ ഗോപി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:പൊതു വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായുള്ള സംസ്കാരിക വേദിയാണ് വിദ്യാരംഗം . പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രശസ്ത കവയിത്രി ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ യൂസഫ് നടുവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, മാനേജർ വിപി ഗോവിന്ദൻകുട്ടി മാസ്റ്റർ, ബാലുശ്ശേരി ബിപിസി ശർമിള ടീച്ചർ, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി ബി ബിനീഷ്, സ്കൂൾ പാർലമെന്റ് ചെയർമാൻ അസ് ലം ബഷീർ, മാനേജ്മെന്റ് സെക്രട്ടറി ത്രിഗുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കോർഡിനേറ്റർ വി എം അഷറഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് ബീന ടി നന്ദിയും പറഞ്ഞു. ഉദ്ഘാടനം ചടങ്ങിന് മുന്നോടിയായി ഒഎം ബാലൻ തിരുവോട് രചിച്ച സ്വാഗത ഗാനം കുട്ടികൾ അവതരിപ്പിച്ചു. പേരാമ്പ്ര ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 500ൽ പരം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു .

