headerlogo
cultural

സന്തോഷ് പെരുവച്ചേരി ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.

കോട്ടൂർ സന്തോഷ് പെരുവച്ചേരി ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.

 സന്തോഷ് പെരുവച്ചേരി  ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.
avatar image

NDR news

26 Oct 2026 07:51 AM

നടുവണ്ണൂർ:കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായിരുന്ന സന്തോഷ് പെരുവച്ചേരിയുടെ ഒന്നാം ചരമവാർഷികത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത ടീച്ചർ വാർഡ് പ്രസിഡണ്ട് ഈ ഗോപിനാഥൻ വാർഡ് മെമ്പർ ശ്രീമതി സിനിപികെ കൊരങ്ങിൽ രാഘവൻ മണ്ഡലം പ്രസിഡണ്ട് ടി കെ ശ്രീധരൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം ബഹു എംഎൽഎ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഇരുപതാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഈ ഗോപിനാഥൻ സ്വാഗതംപറഞ്ഞു. വാർഡ് മെമ്പർമാരായ സിനി പി കെ, രാഘവൻ കുരങ്ങിൽ, മുൻ മെമ്പർ കെ പി മനോഹരൻ, യൂസഫ് തെക്കേടത്ത്, ആനന്ദൻ മാസ്റ്റർ, ഇ ഗോവിന്ദൻ നമ്പീശൻ, ഉണ്ണി നായർ അശ്വതിവിഹാർ, സുരേഷ് പാർവതിപുരം, എന്നിവർ സംസാരിച്ചു മുൻ മെമ്പർ യു ടി ബേബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

NDR news
26 Oct 2026 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents