ലയൺസ് ക്ലബ്ബ് ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു
നടുവണ്ണൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നതാണ്
നടുവണ്ണൂർ:വർത്തമാനകാല കേരളീയ സമൂഹത്തെ വലിയതോതിൽ ഗ്രസിച്ചിരിക്കുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും, ലഹരി മാഫിയകളെയും ലഹരി വിതരണ ശൃംഖലകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച "ഓപ്പറേഷൻ - ദി നാർകോ ഹണ്ട്" ഉദ്യമത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, നടുവണ്ണൂരിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നതിനായി ലയൺസ് ക്ലബ് നടുവണ്ണൂരിന്റെ ആഭിമുഖ്യത്തിൽ
. 2026 ഒക്ടോബർ 28, ബുധനാഴ്ച വൈകീട്ട് 3:00 മണിക്ക് വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.ഈ മഹത്തായ ഉദ്യമത്തിൽ പൊതുപ്രവർത്തകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കാളികളായി പരിപാടി വൻ വിജയമാക്കണമെന്ന് ലയൺസ് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു
. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഡേ മാർട്ടിന് സമീപം ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിറാജ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ലഹരി വിരുദ്ധ റാലി നാലുമണിക്ക് നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരുന്നതാണ്.
. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുചടങ്ങ് റൂറൽ ജില്ല പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നതാണ്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാമിനി ഇകെ, ഹെഡ്മാസ്റ്റർ ജിഷി ത്, പിടിഎ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ തുടങ്ങിയവർ പങ്കെടുക്കുന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഇതോടൊപ്പം നടത്തുന്നതാണ്

