സേവാദൾ വളണ്ടിയർമാർ രക്തദാനം നൽകി
ഇന്ദിരാജി രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പറമ്പ് വിമൻസ് ആൻഡ് ചിൽഡ്രൻസ് അശുപത്രിയിൽ സേവാദന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നൽകി
കോഴിക്കോട്: സേവാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി കോട്ടപറമ്പ വിമൻ ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ സേവാ ദൾ വളണ്ടിയർമാർ രക്തദാനം നടത്തി.
. കെ.ജയന്ത്എം.എൽ.എ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ശ്യാം ചലാന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി. സെക്രട്ടറി സി.പി. സലിം മുഖ്യപ്രഭാഷണം നടത്തി.
. പി കെ പുഷ്പാംഗദൻ, വസന്തകുമാരി പി കെ, മുരളി ചെറുകയിൽ, ഹരീഷ് ചെറുകാവിൽ, ബാബു ചിറക്കൽ, കല്യാണി വേലായുധൻ,ബിനിഷ് പ്രസാദ്, രാജേഷ് കെ.സി, നുസ്റത്ത് ബഷീർ, ഡോ. നസിയ സലിം, ഡോ. ബിന്ദു, അമിത എ, ശിവദാസൻ കെ.എം, ശബരി മുണ്ടക്കൽ, നിധീഷ് കെ.കെ സംസാരിച്ചു.
. ബ്ലഡ് ബാങ്ക് ജീവനക്കാർക്ക് പാദരക്ഷകൾ ഉപഹാരമായി നല്കി.

