headerlogo
cultural

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം (ISCF) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷിത്വ ദിനാചരണവും നടത്തി.

 ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി
avatar image

NDR news

01 Nov 2026 05:31 PM

കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം (ISCF) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷിത്വ ദിനാചരണവും നടത്തി. രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിച്ച മികച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി യെന്നും അവരുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് നിസാർ പുനത്തിൽ പറഞ്ഞു.

.     വൈസ് പ്രസിഡന്റ് രമേശ് അമ്പലക്കോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ പി മമ്മദ് കോയ, അഡ്വ : കെ.എം കാതിരി, ഇന്ദിരാജി സോഷ്യൽ കൾച്ചർ ഫോറം സംസ്ഥാന ഭാരവാഹികളായ. സക്കരിയ പള്ളിക്കണ്ടി, ശങ്കരൻ നടുവണ്ണൂർ എം.പി രാമകൃഷ്ണൻ, എം എ കോയ ജില്ലാ ഭാരവാഹികൾ.നെല്ലിയോട്ട് ബഷീർ, കെ ഉമേഷ്, എം.പി യൂനസ്, പി സിന്ധു, അമ്പാടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു

NDR news
01 Nov 2026 05:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents