headerlogo
cultural

എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്

മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മേതിൽ രാധാകൃഷ്ണന് പുരസ്കാരം നൽകുന്നത്

 എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്
avatar image

NDR news

02 Nov 2026 05:44 PM

തിരുവനന്തപുരം : 2026-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള സാഹിത്യ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നത്.5 ലക്ഷം രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

     സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് 2026 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കവി കെ. ജി. ശങ്കരപ്പിള്ള അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

.    സൂര്യവംശം, ബ്രാ, ഹിച്ച്‌കോക്കിന്റെ ഇടപെടൽ (നോവലുകൾ), നായകന്മാർ ശവപ്പെട്ടികളിൽ, സംഗീതം ഒരു സമയകലയാണ് (കഥകൾ) എന്നിവയാണ് മേതിൽ രാധാകൃഷ്ണന്റെ പ്രധാന കൃതികൾ

NDR news
02 Nov 2026 05:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents