പ്രജാ ജനശ്രീ സത്യാന്വേഷണ സദസ്സ് നടത്തി
നടുവണ്ണൂർ പ്രജാ ജനശ്രീ സത്യാന്വേഷണ സദസ്സ് വിഭ കൃഷ്ണ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: പ്രജ ജനശ്രീ നടുവണ്ണൂർ സത്യാന്വേഷണ സദസ്സ് വിഭ കൃഷ്ണ ഉദ്ഘാടനം ചെയ്തു.ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥ യുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സദസ്സിൽ സംഗം ചെയർമാൻ ടി ആർ ഗിരീശൻ അധ്യക്ഷം വഹിച്ചു.
. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി മുഖ്യപ്രഭാഷണം നടത്തി. സജീവൻ മക്കാട്ട്, ആലി മാസ്റ്റർ , ഭാസ്കരൻ ഓയാസിസ്, മുഹമ്മദ് എടക്കോട്ട്, നന്ദിനി ടീച്ചർ, പ്രസാദ് വി പി, ബഷീർ കെപി, അനിൽകുമാർ സി പ്രസംഗിച്ചു. ജനശ്രീ ജില്ല കമ്മിറ്റി അംഗം പ്രജയുടെ സെക്രട്ടറി രാമചന്ദ്രൻ പരപ്പിൽ സ്വാഗതവും ട്രഷറർ ഷൈജ യുകെ നന്ദിയും പറഞ്ഞു.അശോകൻ വി കെ, അലീമ ടി,ഷമീർ തയ്യിൽ, സുബൈദ ടി എന്നിവരും കുടുംബ അംഗങ്ങളും പങ്കെടുത്തു

