പ്രേംനസീർ പുരസ്കാരം ശങ്കരൻ നടുവണ്ണൂരിന്
എസ് ടി ഫിലിം സൊസൈറ്റിയുടെ പ്രേം നസീർ പുരസ്കാരം റിട്ട. ജഡ്ജി കൃഷ്ണൻകുട്ടിയിൽ നിന്ന് ശങ്കരൻ നടുവണ്ണൂർ ഏറ്റുവാങ്ങി
കോഴിക്കോട് : എസ് ടി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യഹരിത നായകൻ പ്രേംനസീർ പുരസ്കാരദാന ചടങ്ങ് കെ പി കേശവൻമേനോൻ ഹാളിൽ ചലച്ചിത്ര സംവിധായകൻ വി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
. ചടങ്ങിൽ റിട്ട. ജഡ്ജി കൃഷ്ണൻകുട്ടി യിൽ നിന്നും പ്രേം നസീർ പുരസ്കാരം സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ ശങ്കരൻ നടുവണ്ണൂർ ഏറ്റുവാങ്ങി .
. എസ് ടി ഫിലിം സൊസൈറ്റിയുടെ പ്രസിഡണ്ട് ബാലു സി കെ. അധ്യക്ഷത വഹിച്ചു . കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് ചലചിത്ര സംവിധായകൻ കെ പി.സുനിൽ. സംഗീതസംവിധായകൻ പ്രേംകുമാർ വടകര. ഗാനരചയിതാവ് കാനേഷ് പൂനൂർ. തുടങ്ങിയവർ സംസാരിച്ചു. എസ് ടി ഫിലിം സൊസൈറ്റി സെക്രട്ടറി വി എം ചന്ദ്രിക സ്വാഗതവും കുമാരി നടുവിൽ നന്ദിയും പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികളുടെ പാട്ടും കൂത്തും അരങ്ങേറി.

