headerlogo
cultural

കടമേരി ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമ വാർഷിക അനുസ്മരണം നടത്തി

പ്രമുഖ കോൺഗ്രസ് നേതാവും വടകര കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന കടമേരി ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു

 കടമേരി ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമ വാർഷിക അനുസ്മരണം നടത്തി
avatar image

NDR news

20 Nov 2026 03:56 PM

കക്കട്ട്:പ്രമുഖ കോൺഗ്രസ് നേതാവും, ദീർഘകാലം വടകര കാർഷിക വികസന ബേങ്ക് പ്രസിഡൻ്റും, വാഗ്മിയുമായിരുന്ന  ശ്രീ.കടമേരി ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം ശ്രീ.എൻ.സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു. 

.      ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷം വഹിച്ചു.അഡ്വ.പ്രമോദ് കക്കട്ടിൽ , എം. കെ. ഭാസ്കരൻ , സി.പി.വിശ്വൻ മാസ്റ്റർ ,ബവിത്ത് മലയിൽ , ദാമോദരൻ കണ്ണോത്ത് , ഷീബ , ടി.കെ. അശോകൻ ,പി.പി. അശോകൻ , അജിത്ത് പി.കെ , പി.കെ സുരേഷ് , മലയിൽ ബാലകൃഷ്ണൻ , ഐ.രാജൻ , അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു .

NDR news
20 Nov 2026 03:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents