headerlogo
cultural

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: കലാമത്സരങ്ങൾക്ക് വർണാഭമായ തുടക്കം

കാവുന്തറ എ യു പി സ്കൂളിൽ വെച്ച് നടക്കുന്ന നടുവണ്ണൂർ പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങൾ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: കലാമത്സരങ്ങൾക്ക് വർണാഭമായ തുടക്കം
avatar image

NDR news

22 Nov 2026 04:03 PM

നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം കവുന്തറ എ.യു.പി സ്കൂളിൽ നടന്നു.

.      ചടങ്ങിൽ മനോജ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അശോക് കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി റീമ കുന്നുമ്മൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി. സുജ മുഖ്യപ്രഭാഷണം നടത്തി.

.      വാർഡ് മെമ്പർ മുഹമ്മദ് അലി ചാത്തോത്ത്, പപ്പൻ കാവിൽ എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ പ്രശാന്ത് മാസ്റ്റർ ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.

.      വിവിധ കലാ-കായിക മത്സരങ്ങളും നാടൻ കലാരൂപങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 സംഘടിപ്പിക്കുന്നത്. നവംബർ 06 -ന് ആരംഭിച്ച കേരളോത്സവം നവംബർ 22-ന് സമാപിക്കും.

NDR news
22 Nov 2026 04:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents