നടുവണ്ണൂർ എ എസ് കെ എസിൽ "സ്മൃതി സമാഗമം"
വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ,സാഹിത്യ, സംസ്കാരിക പ്രവർത്തകരുടെ ഒത്തുകൂടൽ - സ്മൃതി സമാഗമം -നടത്തുന്നു.
നടുവണ്ണൂർ: നടുവണ്ണൂർ അച്ചുതൻ സ്മാരക കലാസമിതിയുടെ അമ്പത്തിയൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പഴയകാല കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നടുവണ്ണൂരിന്റെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട ഇത്തരം വ്യക്തിത്വങ്ങളുടെ കൂടിചേരലായ "സ്മൃതി സമാഗമം" 2026 നവംബർ 27 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കലാസമിതി ഹാളിൽ വെച്ചു നടത്തുന്നു.
2026 ആഗസ്റ്റ് മാസത്തിൽ ആരംഭം കുറിച്ച് ഡിസംബർ വരെ നീളുന്ന എഎസ് കെ എസിന്റെ അമ്പത്തിയൊന്നാം വാർഷികാഘോഷത്തിൽ വിവിധങ്ങളായ പരിപാടികൾ ഉൾകൊള്ളിച്ചിട്ടുണ്ട്. സ്മൃതി സമാഗമത്തിൽ നടുവണ്ണൂരിനെയും എ എസ് കെ എസിനെയും സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് വാർഷിക ആഘോഷ സംഘാടകസമിതി അഭ്യർത്ഥിച്ചു.

